
അന്ന്....
കൂടുതല്‍ വര്‍ണ്ണ പകിട്ടുള്ള ആരാമം കണ്ടെത്തിയപ്പോള്‍ ചിത്രശലഭം , കാര്‍ തുമ്പിയോട് യാത്ര ചോദിച്ചു.....
തുമ്പി ശലഭത്തിനോട് ഒരുപാട് യാചിച്ചു , " തന്നെ വിട്ടു പോകല്ലേ എന്ന്, ..."
ശലഭത്തിന്റെ ഹൃദയത്തില്‍ കല്ലയിരുന്നോ അതോ ഇത് വരെ കാണിച്ച സ്നേഹം വെറും അഭിനയം മാത്രമോ? തുമ്പിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യ ആണ് അത്.. തീര്‍ത്തും ഒറ്റക്ക് ആയ തുമ്പിക്ക് മറ്റുള്ളവരുടെ സഹതാപം കൂടുതല്‍ വേദന വരുത്തി. ദിവസങ്ങള്‍ക്ക് അകം അവള് തീരുമാനിച്ചു തന്റെ ശോകത്തിന്റെ മൂടുപടം വലിച്ചെറിയാനും വീണ്ടും പറക്കാനും.. അങ്ങനെ അവള് പറന്നു തുടങ്ങി കൂടുതല്‍ ഉയരങ്ങളിലേക്ക് ..
ഇന്ന്...
ശലഭം തിരിച്ചറിഞ്ഞിരിക്കുന്നു താന്‍ കണ്ട ആരാമം വെറും മരീചിക ആണ് എന്ന്, ഇളിഭ്യനായ അവന് തുമ്പിയെ ഒരുപാട് തിരഞ്ഞു പഴയ പൂന്തോട്ടത്തിലും ചെടികളിലും ,... പക്ഷെ തുമ്പി ഒരുപാട് ഉയരത്തില്‍ എത്തിയിരുന്നു , ശലഭത്തിനു പറന്നു ഉയരാന്‍ പറ്റാത്ത അത്രെയും.....!!
