Monday, April 18, 2011

മിനികഥ


അന്ന്....
കൂടുതല്‍ വര്‍ണ്ണ പകിട്ടുള്ള ആരാമം കണ്ടെത്തിയപ്പോള്‍ ചിത്രശലഭം , കാര്‍ തുമ്പിയോട്‌ യാത്ര ചോദിച്ചു.....
തുമ്പി ശലഭത്തിനോട് ഒരുപാട് യാചിച്ചു , " തന്നെ വിട്ടു പോകല്ലേ എന്ന്, ..."
ശലഭത്തിന്റെ ഹൃദയത്തില്‍ കല്ലയിരുന്നോ അതോ ഇത് വരെ കാണിച്ച സ്നേഹം വെറും അഭിനയം മാത്രമോ? തുമ്പിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യ ആണ് അത്.. തീര്‍ത്തും ഒറ്റക്ക്‌ ആയ തുമ്പിക്ക്‌ മറ്റുള്ളവരുടെ സഹതാപം കൂടുതല്‍ വേദന വരുത്തി. ദിവസങ്ങള്‍ക്ക് അകം അവള്‍ തീരുമാനിച്ചു തന്റെ ശോകത്തിന്റെ മൂടുപടം വലിച്ചെറിയാനും വീണ്ടും പറക്കാനും.. അങ്ങനെ അവള്‍ പറന്നു തുടങ്ങി കൂടുതല്‍ ഉയരങ്ങളിലേക്ക് ..

ഇന്ന്...
ശലഭം തിരിച്ചറിഞ്ഞിരിക്കുന്നു താന്‍ കണ്ട ആരാമം വെറും മരീചിക ആണ് എന്ന്, ഇളിഭ്യനായ അവന്‍ തുമ്പിയെ ഒരുപാട് തിരഞ്ഞു പഴയ പൂന്തോട്ടത്തിലും ചെടികളിലും ,... പക്ഷെ തുമ്പി ഒരുപാട് ഉയരത്തില്‍ എത്തിയിരുന്നു , ശലഭത്തിനു പറന്നു ഉയരാന്‍ പറ്റാത്ത അത്രെയും.....!!

Sunday, January 23, 2011

ഓര്‍മ്മ


മിന്നമിന്നികളെ ഒത്തിരി ഇഷ്ടം ഉണ്ടായിരുന്ന കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു.വളപോട്ടുകളും മഞ്ചാടി കുരുക്കളും കൊത്തം കല്ലും ഒക്കെ ആയി പാറി പറന്നിരുന്ന ലോകം.ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യ കാലം. മഴ നനഞ്ഞും വെള്ളം തെറിപ്പിച്ചും ഒരിക്കല്‍ കൂടി എനിക്ക് സ്കൂളില്‍ പോകാനും പൊട്ടിയ സ്ലേറ്റില്‍ തറ പറ കോറി വരക്കാനും ഈ കാല ചക്രത്തിന്റെ സൂചി ആര്‍ക്കാണ്‌ പുറകോട്ട്ട് തിരിക്കനവുക ?